പ്രചാരണവേളയില്‍ തുടങ്ങിയ തര്‍ക്കം; എറണാകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ യുഡിഎഫ് കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം
പതിനാറാം വാർഡ് യുഡിഎഫ് കൗണ്‍സിലര്‍ ജോമി മാത്യൂവിന് ആക്രമണത്തില്‍ പരിക്കേറ്റു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം. പതിനാറാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ ജോമി മാത്യൂവിന് ആക്രമണത്തില്‍ പരിക്കേറ്റു. തലക്ക് പരിക്കേറ്റ ജോമി ചികിത്സയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞക്കെത്തിയത്.
തെരഞ്ഞടുപ്പിനോടനുബന്ധിച്ച പ്രചാരണവേളയില്‍ നടന്ന ചില തര്‍ക്കങ്ങളും വ്യക്തിവൈരാഗ്യങ്ങളുമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍നിരയിലിരുന്ന ജോമിയെ തൊട്ടുപിന്നിലിരുന്നയാള്‍ കല്ല് കൊണ്ട് തലയ്ക്ക് പിന്നില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷമാണ് ഇയാള്‍ നഗരസഭയിലെത്തി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിച്ചയാളും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് പ്രാഥമിക നിഗമനം.
Adjust Story Font
16

