അടിമാലി മണ്ണിടിച്ചിലിന്‍റെ പൂർണ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്ക്: മന്ത്രി റോഷി അഗസ്റ്റിൻ
ദുരന്തബാധിതരായ 29 കുടുംബങ്ങൾക്ക് ദേശീയപാത അതോറിറ്റിയുടെ ഇൻഷുറൻസ് പരിരക്ഷ ഒരുക്കും

ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ പൂർണ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മക്കളുടെ പഠന ചെലവിന് ഒരു ലക്ഷം രൂപ ദേശീയപാത അതോറിറ്റി നൽകും.ദുരന്തബാധിതരായ 29 കുടുംബങ്ങൾക്ക് ദേശീയപാത അതോറിറ്റിയുടെ ഇൻഷുറൻസ് പരിരക്ഷ ഒരുക്കും. മന്ത്രിമാരും, ദേശീയപാത അതോറിറ്റിയും, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾ ഉടൻ വാടക സ്ഥലങ്ങളിലേക്ക് മാറണം .ക്യാമ്പിൽ നിന്ന് മാറുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായമായി15,000 രൂപ ദേശീയപാത അതോറിറ്റി നൽകും. ദുരന്തബാധിത മേഖലയിൽ അല്ലാത്ത 25 കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
അടിമാലി കൂമ്പന്‍പാറ ലക്ഷം വീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയോരത്തുണ്ടായിരുന്ന മണ്‍കൂന വീടുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തില്‍ മരിച്ച ബിജുവിന്‍റെ ഭാര്യക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജുവിന്റെ ഉള്‍പ്പെടെ ആറ് വീടുകള്‍ മണ്ണിനടിയിലായി. മണ്ണിടിച്ചില്‍ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചതിനാലാണ് ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. രേഖകളെടുക്കാനായി വീട്ടിലേക്ക് തിരികെ വന്നപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തില്‍പ്പെട്ടത്. വീടിന്റെ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ഇരുവര്‍ക്കുമായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തത്. എന്നാല്‍ ബിജുവിനെ രക്ഷിക്കാനായില്ല.
Adjust Story Font
16

