Quantcast

കൊച്ചിയിലെ എൻഐഎ റെയ്ഡ്; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

എസ്.വൈ.എസ് പ്രവർത്തകനായ ഇർഷാദിനെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-05 18:28:18.0

Published:

5 March 2023 5:58 PM GMT

NIA raid,custody, Aluva,
X

കൊച്ചി: എൻ.ഐ.എ റെയ്ഡിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. പി.എഫ്‌.ഐ പ്രവർത്തകനായിരുന്ന അയൂബിന്റെ മകൻ സലാഹുദ്ദീൻ, സഹോദരന്റെ മകൻ നിസാമുദ്ദീൻ, എടവനക്കാട് സ്വദേശി മുഹമ്മദാലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

എസ്.വൈ.എസ് പ്രവർത്തകനായ ഇർഷാദിനെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. കാന്തപുരം വിഭാഗം എസ്.വൈ.എസിന്റെ പ്രവർത്തകനാണ് ഇർഷാദ്. എസ്.വൈ.എസിന്റെ ഒരു പരിപാടിക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

പോപുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനയുടെ നേതാക്കളെ കേന്ദ്രീകരിച്ച് പല ഘട്ടങ്ങളായി എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് പോപുലർ ഫ്രണ്ട് നേതാവായിരുന്ന എടവനക്കാട് തൈവളപ്പ് അയ്യൂബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്.

TAGS :

Next Story