ഐഎസ് റിക്രൂട്ട്മെൻറ് കേസ്: എൻഐഎക്ക് തിരിച്ചടി, യുഎപിഎ ചുമത്തിയ രണ്ടുപേർക്ക് ജാമ്യം
ദീർഘകാലമായി ജയിലിൽ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

കൊച്ചി: ഐഎസ് റിക്രൂട്ട്മെൻറ് കേസിൽ എൻഐഎക്ക് തിരിച്ചടി. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ആഷിഫ്, ടി.എസ് ഷിയാസ് എന്നിവർക്ക് ജാമ്യം ലഭിച്ചു. ദീർഘകാലമായി ജയിലിൽ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റിന്റെ കാരണങ്ങൾ ബോധിപ്പിച്ചില്ല, നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചു. ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ തൃശൂരിൽനിന്നാണ് നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. 2024ൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
Next Story
Adjust Story Font
16

