Quantcast

ധീരജിനെ കുത്തിയത് താനാണെന്ന് നിഖില്‍ പൈലി സമ്മതിച്ചു

ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖിലിനെ പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-01-10 18:41:09.0

Published:

10 Jan 2022 6:38 PM GMT

ധീരജിനെ കുത്തിയത് താനാണെന്ന്   നിഖില്‍ പൈലി സമ്മതിച്ചു
X

ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിയത് താനാണെന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖില്‍ പൈലി സമ്മതിച്ചു. കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിലിനെ അല്‍പ്പനേരം മുമ്പാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ ധീരജിന് കുത്തേറ്റത്. കണ്ണൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


TAGS :

Next Story