നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

നിലമ്പൂർ: നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
പൊലിസിലെ സംഘപരിവാർ ഇടപെടലിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. നിലമ്പൂരിൽ നടക്കുന്നത് എൽഡിഎഫ്, യുഡിഎഫ് മത്സരമാണ് നടക്കുന്നതെന്നും പി.വി അൻവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ യുഡിഎഫ് വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണ് യുഡിഎഫിനെ പിന്തുണക്കുകയെന്നത്. ഏതെങ്കിലും ഉപാധിയുടെ അടിസ്ഥാനത്തിലല്ല പിന്തുണയെന്നും ഒറ്റക്കും കൂട്ടായും പ്രചരണം നടത്തുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.
watch video:
Adjust Story Font
16

