Quantcast

ആഗസ്റ്റ് എട്ടിന്‍റെ തോരാമഴ, കുത്തിയൊലിച്ച മുത്തപ്പന്‍കുന്ന്, മണ്ണിനടിയിലായ 59 ജീവനുകള്‍-കവളപ്പാറയുടെ ദുരന്ത ഓർമകൾക്കിന്നു നാലാണ്ട്

വീടും ഭൂമിയുമെല്ലാം ഒന്നാകെ ഒലിച്ചുപോയിട്ടും പഴയ വായ്പകളുടെ പേരില്‍ ബാങ്കുകളിൽ നിന്ന് ഇപ്പോഴും നോട്ടിസ് വന്നുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-08 02:30:53.0

Published:

8 Aug 2023 2:28 AM GMT

Kavalappara landslide disaster fourth anniversary, Nilambur Kavalappara landslide disaster fourth anniversary, Kavalappara landslide, Kerala floods 2019, Kerala landslide disasters, Kavalappara, Nilambur
X

ഉരുള്‍പൊട്ടലിനുശേഷം കവളപ്പാറയില്‍നിന്നുള്ള കാഴ്ച

മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകൾക്കിന്നു നാലു വർഷം തികയുന്നു. 2019 ആഗസ്റ്റ് എട്ടിനു പെയ്ത തോരാമഴയില്‍ മുത്തപ്പന്‍കുന്ന് കുത്തിയൊലിച്ചുകൊണ്ടുപോയത് ഒരു ഗ്രാമത്തെയും 59 ജീവനുകളെയും ഒന്നാകെയാണ്. 11 പേരുടെ മൃതദേഹം കണ്ടെത്താൻ പോലുമായില്ല.

2019 ഓഗസ്റ്റ് എട്ട്, രാത്രി എട്ടുമണി. നാടെങ്ങും കോരിച്ചൊരിയുന്ന മഴ. കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി. താഴ്‌വാരത്ത് താമസിക്കുന്ന 45 വീടുകൾ മണ്ണിനടിയിലായി. മരണക്കയത്തിലേക്കു താഴ്ന്നുപോയത് 59 ജീവനുകള്‍.

അപകടം വിവരമറിഞ്ഞു നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്നും കരുണവറ്റാത്ത മനുഷ്യരുടെ ഒഴുക്കായിരുന്നു കവളപ്പാറയിലേക്ക്. ഒരു ജീവന്‍റെ തുടിപ്പെങ്കിലും തിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയില്‍, രക്ഷാദൌത്യത്തില്‍ പങ്കുചേരാനായിരുന്നു അത്. തുടർച്ചയായി 20 ദിവസം തിരച്ചിൽ നടത്തി പുറത്തെടുത്തത് 48 പേരുടെ മൃതദേഹം. 11 പേര്‍ അപ്പോഴും ഒരു വിവരവുമില്ലാതെ മണ്ണിന്‍റെ ആഴങ്ങളിലേക്കു മറഞ്ഞിരുന്നു.

ദുരന്തത്തില്‍ മരിച്ചതായി കണക്കാക്കി 59 പേരുടെ ആശ്രിതർക്കും 10 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകി. സന്നദ്ധ സംഘടനകളുടെ കൈത്താങ്ങിലാണു പല കുടുംബങ്ങൾക്കും സ്വന്തമായി വീടായത്. പലരും കവളപ്പാറയിൽനിന്നു താമസംമാറി.

സ്വന്തം ഭൂമി എവിടെയാണെന്നുപോലും അറിയാത്ത രീതിയിൽ പ്രളയജലം എല്ലാം ഒഴുക്കിക്കൊണ്ടുപോയിരുന്നു. എന്നാല്‍, ഈ ഭൂമിയുടെ പേരിൽ വായ്പ എടുത്തതിനാൽ ബാങ്കുകളിൽനിന്ന് ഇപ്പോഴും നോട്ടിസ് വന്നുകൊണ്ടിരിക്കുകയാണ്. വൻദുരന്തത്തിൽ ഉറ്റവരും സമ്പത്തും നഷ്ടപ്പെട്ട തങ്ങളുടെ വായ്പ സർക്കാർ ഏറ്റെടുക്കണമെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഈ മനുഷ്യർ ആവശ്യപ്പെടുന്നത്.

Summary: It has been four years since the shocking memories of the Kavalappara landslide disaster, Nilambur

TAGS :

Next Story