വനപാലകന്‍റെ മൃതദേഹത്തോട് അനാദരവ്: നിലമ്പൂർ നോർത്ത് ഡി.എഫ്.ഒക്ക് താക്കീത്
കഴിഞ്ഞ ശനിയാഴ്ചയാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുനിൽ കുമാർ മരിച്ചത്

മലപ്പുറം: ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒക്ക് താക്കീത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഡി.എഫ്.ഒ ടി. അശ്വിൻ കുമാറിനെ താക്കീത് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുനിൽ കുമാർ മരിച്ചത്. മൃതദേഹം ഡി.എഫ്.ഒ ഓഫിസിന് മുൻപിൽ പൊതുദർശനത്തിന് വയ്‍ക്കാന്‍ അനുമതി നൽകിയില്ലെന്നു പരാതിയുയര്‍ന്നിരുന്നു. ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍ കർശന നിർദേശം നൽകിയിട്ടുണ്ട്.
Summary: Nilambur North DFO T Ashwin Kumar warned by Chief Conservator of Forests for disrespecting the dead body of Beat Forest Officer
Next Story
Adjust Story Font
16

