Quantcast

നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

പ്രതി ഷൈബിന്റെ മുക്കട്ടയിലെ വീട്ടിലായിരിക്കും തെളിവെടുപ്പ് നടത്തുക. കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ ഒന്നര വർഷത്തോളം ബന്ദിയാക്കിവെച്ചതും കൊലപ്പെടുത്തിയതും ഷൈബിന്റെ വീട്ടിൽവെച്ചായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-05-17 02:44:38.0

Published:

17 May 2022 2:11 AM GMT

നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
X

മലപ്പുറം: ഒറ്റമൂലി രഹസ്യം സ്വന്തമാക്കാൻ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെയുള്ള പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഷൈബിൻ അഷ്‌റഫുമായുള്ള തെളിവെടുപ്പ് കേസിൽ നിർണായകമാവും. ഒളിവിൽ പോയ അഞ്ച് പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.

കസ്റ്റഡിയിൽ ലഭിക്കുകയാണെങ്കിൽ പ്രതികളുമായി ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഷൈബിന്റെ മുക്കട്ടയിലെ വീട്ടിലായിരിക്കും തെളിവെടുപ്പ് നടത്തുക. കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ ഒന്നര വർഷത്തോളം ബന്ദിയാക്കിവെച്ചതും കൊലപ്പെടുത്തിയതും ഷൈബിന്റെ വീട്ടിൽവെച്ചായിരുന്നു.

കൂട്ടുപ്രതിയായ നൗഷാദിനെയുംകൊണ്ട് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തി ഉൾപ്പടെ വാങ്ങിയ ഹാർഡ്‌വെയർ കടയിലാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിന്റെ കാറിലെത്തിയ ഇയാൾ ഏകദേശം അയ്യായിരം രൂപയുടെ സാധനങ്ങൾ വാങ്ങിയെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്.



TAGS :

Next Story