Quantcast

നിലമ്പൂരിലെ ആദിവാസി സമരം എണ്‍പതാം ദിവസത്തില്‍

വീട് വെക്കാനും കൃഷി ചെയ്യാനും ഭൂമി ആവശ്യപ്പെട്ടാണ് സമരം.

MediaOne Logo

Web Desk

  • Updated:

    2023-07-28 01:30:39.0

Published:

28 July 2023 1:24 AM GMT

nilambur tribal strike on 80th day
X

മലപ്പുറം: നിലമ്പൂരിലെ ആദിവാസി സമരം ഇന്ന് 80 ദിവസം തികയുകയാണ്. വീട് വെക്കാനും കൃഷി ചെയ്യാനും ഭൂമി ആവശ്യപ്പെട്ടാണ് സമരം. ഐ.ടി.ഡി.പി ഓഫീസിന് മുന്നിലെ കടത്തിണ്ണയിലാണ് ആദിവാസികൾ നിരാഹാരം കിടക്കുന്നത്.

80 ദിവസമായി ബിന്ദു വൈലാശ്ശേരി നിരാഹാരം കിടക്കുകയാണ്. പല തവണ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം അവസാനിപ്പിക്കാൻ ബിന്ദു തയ്യാറല്ല. റിലേ ഉപവാസ സമരവും നടക്കുന്നുണ്ട്. വനാവകാശ നിയമ പ്രകാരം ഒരേക്കറിൽ കുറയാത്ത ഭൂമി എല്ലാ ആദിവാസി കുടുംബങ്ങൾക്കും നൽകണമെന്നാണ് ഇവരുടെ ആവശ്യം.

നിലമ്പൂർ താലൂക്കിലെ വിവിധ ആദിവാസി ഊരുകളിലുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്തും രാത്രിയിൽ ഉൾപ്പെടെ സ്ത്രീകളടക്കമുള്ള സമരക്കാർ ഇവിടെ തുടരുകയാണ്. തങ്ങൾക്ക് പതിച്ചു നൽകാൻ അനുയോജ്യമായ ഭൂമി ഉണ്ടായിട്ടും സർക്കാർ അതിന് തയ്യറാകുന്നില്ലെന്നാണ് ആരോപണം. ഭൂമി പതിച്ച് നൽകുംവരെ ഐ.ടി.ഡി.പി ഓഫീസിന് മുന്നിൽ സമരം തുടരാനാണ് ഇവരുടെ തീരുമാനം. പല തവണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.



TAGS :

Next Story