നിമിഷ പ്രിയയുടെ മോചനം; ചാണ്ടി ഉമ്മൻ വീണ്ടും ഗവർണറെ കണ്ടു
പ്രവാസി വ്യവസായിയായ സാജൻ ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മൻ ഗവർണറെ കാണാനെത്തിയത്.

തിരുവനന്തപുരം: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ.
ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു ഇരുവരുടെയും കൂടികാഴ്ച. പ്രവാസി വ്യവസായിയായ സാജൻ ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മൻ ഗവർണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മൻ നിമിഷ പ്രിയയുടെ മോചനത്തിനായി ഗവർണറെ കണ്ടിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തി. നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കി നീതി നടപ്പാക്കണം. ഇനി ഒരു ചര്‍ച്ചയ്ക്കില്ല. വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു
watch video report
Adjust Story Font
16

