Quantcast

നിപ: പരിശോധനക്കയച്ച മൃഗങ്ങളുടെ സ്രവ സാമ്പിളുകളെല്ലാം നെഗറ്റീവ്

ആറ് വവ്വാലുകളുടെയടക്കം 42 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവായത്

MediaOne Logo

Web Desk

  • Updated:

    2023-09-25 15:17:27.0

Published:

25 Sep 2023 3:00 PM GMT

നിപ: പരിശോധനക്കയച്ച മൃഗങ്ങളുടെ സ്രവ സാമ്പിളുകളെല്ലാം നെഗറ്റീവ്
X

കോഴിക്കോട്: നിപ പരിശോധനയ്ക്കായി ശേഖരിച്ച മൃഗസാമ്പിളുകളുടെ എല്ലാ ഫലവും നെഗറ്റീവ്. ആറ് വവ്വാലുകളുടെയടക്കം 42 സാമ്പിളുകളുടെ ഫലമാണ് വന്നത്. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലാണ് പരിശോധന നടന്നത്.

നിപ സ്ഥിരീകരിച്ച ആദ്യഘട്ടമുതൽ തന്നെ വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പ്രദേശത്തെ വവ്വാലുകളിൽ നിന്നും വളർത്തു മൃഗങ്ങളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്. ജാനകി കാടിനടുത്ത് നിന്ന് ചത്ത നിലയിൽ കണ്ടെത്തിയ കാട്ടു പന്നികളുടെ സാമ്പിളുകളും ഇതിൽ ഉൾപ്പെടും. തുടർച്ചയായി ഈ പ്രദേശങ്ങളിൽ നിപയുണ്ടാകാനുള്ള കാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.

TAGS :

Next Story