Quantcast

നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ നാല് വാ‍ര്‍ഡുകളില്‍ കടുത്ത നിയന്ത്രണം

മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പാഴൂര്‍ വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ റോഡുകളിലും നിയന്ത്രണമുണ്ട്

MediaOne Logo

Web Desk

  • Published:

    5 Sept 2021 1:15 PM IST

നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ നാല് വാ‍ര്‍ഡുകളില്‍ കടുത്ത നിയന്ത്രണം
X

നിപ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാ‍ര്‍ഡുകളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കുട്ടിയ്ക്ക് എവിടെ നിന്നാണ് നിപ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിപ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് വന്ന സമയം മുതല്‍ കര്‍ശന നിയന്ത്രണത്തിലാണ് ചാത്തമംഗലം പഞ്ചായത്ത്. മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പാഴൂര്‍ വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ റോഡുകളിലും നിയന്ത്രണമുണ്ട്. സമീപത്തെ മറ്റ് മൂന്ന് വാര്‍ഡുകളും ഭാഗികമായി അടച്ചു.

അഡീഷണല്‍ ഡി.എം.ഒ ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധനനടത്തി. പനി ഛര്‍ദി അടക്കമുള്ള രോഗമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടിയുടെ രോഗത്തിന്‍റെ ഉറവിടം പരിശോധിക്കുകയാണ്. പ്രദേശവാസികള്‍ക്കൊന്നും തന്നെ രോഗലക്ഷണങ്ങളില്ല. കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

TAGS :

Next Story