Quantcast

നിപയിൽ ആശ്വാസം; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

MediaOne Logo

Web Desk

  • Updated:

    2023-09-14 17:30:31.0

Published:

14 Sept 2023 10:59 PM IST

നിപയിൽ ആശ്വാസം; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
X

കോഴിക്കോട്: കോഴിക്കോട് നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 11 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടേത് അടക്കം കൂട്ടിച്ചേര്‍ത്ത് സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 213 പേർ ഹൈ റിസ്ക് വിഭാഗത്തിൽ

നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് ഇന്നലെ പുതുതായി നിപ സ്ഥീരീരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ നിപ ബാധ സ്ഥീരികരിച്ചവരുടെ എണ്ണം മൂന്നായി. ആദ്യം മരണപ്പെട്ടയാളുടെ ഒമ്പത് വയസുകാരൻ മകൻ വെന്റിലേറ്ററിൽ തുടരുകയാണ്.

TAGS :

Next Story