Quantcast

നിപയില്‍ കേരളത്തിന് ആശ്വാസം; 11 പേരുടെ പരിശോധനഫലം നെഗറ്റീവ്

കോഴിക്കോട് മെഡിക്കൽ കോളജിലെ എൻ.ഐ.വി ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളും നെഗറ്റീവായി

MediaOne Logo

Web Desk

  • Updated:

    2021-09-07 07:09:58.0

Published:

7 Sept 2021 11:23 AM IST

നിപയില്‍ കേരളത്തിന് ആശ്വാസം; 11 പേരുടെ പരിശോധനഫലം നെഗറ്റീവ്
X

നിപ പരിശോധനയിൽ കേരളത്തിന് ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ പതിനൊന്ന് പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി. മെഡിക്കൽ കോളേജിലുള്ള 40 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ വളരെ അടുത്ത സമ്പർക്കത്തിലുള്ള എട്ട് പേരുടെ സാമ്പിളുകളാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മുഴുവൻ സാമ്പിളും നെഗറ്റീവായി.

കോഴിക്കോട് മെഡിക്കൽ കോളജിലെ എൻ.ഐ.വി ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളും നെഗറ്റീവായി. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 48 പേരിൽ പത്ത് പേരുടെ ഫലമാണ് പുറത്തുവന്നത്. ബാക്കിയുള്ളവരുടെ സാമ്പിളുകൾ ഇന്ന് തന്നെ പരിശോധിക്കും. നിലവിൽ 54 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. 251 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

TAGS :

Next Story