Quantcast

എം.വി.ഡിയുടെ നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങി; ബസുകൾ നിർത്തുന്നത് നടുറോഡിൽ തന്നെ

മീഡിയവണ്‍ 'നടുറോഡിലെ അപകടസ്റ്റോപ്പ്' വാർത്തയിൽ ഒന്നര മാസം മുമ്പ് മോട്ടോർവാഹന വകുപ്പ് പ്രഖ്യാപിച്ച നടപടി എങ്ങുമെത്തിയില്ല

MediaOne Logo

Web Desk

  • Published:

    28 Jan 2024 2:17 AM GMT

kozhikode,bus,bus stop,bus passenger,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കോഴിക്കോട്,ബസ്,നടുറോഡിലെ അപകടസ്റ്റോപ്പ്,മോട്ടോര്‍ വാഹനവകുപ്പ്
X

കോഴിക്കോട്: ബസുകള്‍ യാത്രക്കാരെ നടുറോഡില്‍ കയറ്റുന്നതും ഇറക്കുന്നതും സംബന്ധിച്ച് മീഡിയവണ്‍ 'നടുറോഡിലെ അപകടസ്റ്റോപ്പ്' വാർത്തയിൽ ഒന്നര മാസം മുമ്പ് മോട്ടോർവാഹന വകുപ്പ് പ്രഖ്യാപിച്ച നടപടി എങ്ങുമെത്തിയില്ല.ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഇപ്പോഴും നടുറോഡില്‍ തന്നെയാണ്. ഭീതിയോടെയാണ് ബസുകളില്‍ കയറിയിറങ്ങുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

യാത്രക്കാരെ ഇറക്കുന്നത് നടുറോഡിൽ. ബസിൽ കയറിപ്പറ്റാൻ നടുറോഡിലേക്ക് ഇങ്ങനെ ഓടണം. പിന്നിൽ നിന്ന് വാഹനങ്ങൾ വരുമോയെന്ന പേടിയോടെയാണ് ഈ സാഹസം. അവർക്ക് തീരെ സമയമില്ലെന്നാണ് പറയുന്നത്. ബസ് നടുറോഡിൽ നിർത്തുമ്പോൾ പലരും ഓടിക്കയറുകയാണെന്നും യാത്രക്കാർ പറയുന്നു. ബസ് സ്റ്റോപുകളിൽ ഒതുക്കി നിർത്തിയാൽ പിന്നിലെ വാഹനങ്ങൾ മറികടക്കും. അത് തടയാനാണ് ബസുകൾ നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമെല്ലാമെന്നു നാട്ടുകാർ ആരോപിക്കുന്നു.

മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ കോഴിക്കോട് ആര്‍.ടി.ഒ സ്വകാര്യ ബസ് ഉടമകളുടെ യോഗം വിളിച്ചിരുന്നു. പല സ്ഥലങ്ങളിലും മഫ്തിയിൽ ഉദ്യോഗസ്ഥരുണ്ടാകുമെന്നും അവർ നടുറോഡിൽ നിർത്തുന്ന ബസുകളെ നിരീക്ഷിക്കുകയും ഏത് വാഹനമാണ് കൂടുതൽ നിയമലംഘനം നടത്തുന്നതെന്ന് നിരീക്ഷിക്കുമെന്നുമായിരുന്നു വാർത്തയിൽ കോഴിക്കോട് എൻഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ അന്ന് പ്രതികരിച്ചത്.






TAGS :

Next Story