'തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും ധാരണയില്ല';വെൽഫെയർ പാർട്ടി
സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെന്ന് റസാഖ് പാലേരി

പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ഒരു മുന്നണിയുമായും തെരഞ്ഞെടുപ്പ് ധാരണയില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പ്രദേശിക സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കും. പാലക്കാട് നഗരസഭയിലെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പൂളക്കാട് വാർഡിൽ എം.സുലൈമാൻ , വെണ്ണക്കര സൗത്തിൽ ഷിഫാന ടീച്ചർ , യാക്കരയിൽ ഷാഹിന ഫൈസൽ എന്നിവരാണ് മത്സരിക്കുക.
'ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട്.മതനിരപേക്ഷ ചേരി ശക്തിപ്പെടുത്തുക എന്ന നിലപാടാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നയം ' റസാഖ് പാലേരി പറഞ്ഞു.
Next Story
Adjust Story Font
16

