Quantcast

'ജാതി വിവേചനമില്ല, മന്ത്രിയുടേത് വസ്തുതക്ക് നിരക്കാത്ത പ്രതികരണം'; യോഗക്ഷേമ സഭ

പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റു പല വിവാദങ്ങൾ മറച്ചുപിടിക്കാനെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ

MediaOne Logo

Web Desk

  • Published:

    20 Sept 2023 11:21 AM IST

Kerala Devaswom Minister Radhakrishnan ,Caste discrimination against Devaswom Minister, Yoga Kshema Sabha,latest malayalam news,ജാതിവിവേചനം,മന്ത്രി രാധാകൃഷ്ണനെ തള്ളി യോഗക്ഷേമസഭ,ക്ഷേത്രത്തില്‍ ജാതിവിവേചനമെന്ന് മന്ത്രി,ദേവസ്വം മന്ത്രി രാധാകൃഷ്ണന്‍
X

ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ. ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റു പല വിവാദങ്ങൾ മറച്ചുപിടിക്കാനെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ആരോപിച്ചു.

'മന്ത്രി പക്വതയുള്ളയാളാണെന്നാണ് കരുതിയത്. പൂജക്ക് ഒരു നിയമമുണ്ട്. അതിനകത്ത് ജാതിയോ മതമോ ഇല്ല. ദേവസ്വം മന്ത്രി ആകുമ്പോൾ ഇതിനൊക്കെ കുറിച്ച് കുറച്ച് കൂടി അറിയേണ്ടതായിരുന്നു. ഇന്നത്തെക്കാലത്ത് ജാതിവിവേചനമൊന്നുമില്ലെന്നാണ് സത്യം'. എന്തൊക്കെയോ വാർത്തകൾ സൃഷ്ടിക്കാനാണോ ഇതെല്ലാമെന്ന് സംശയിക്കുകയാണെന്നും അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു.


TAGS :

Next Story