Quantcast

സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകള്‍ക്ക് മാറ്റമില്ല

ജൂണ്‍ 21 വരെ വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷകൾക്ക് പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    16 Jun 2021 8:55 AM GMT

സംസ്ഥാനത്ത്  പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകള്‍ക്ക് മാറ്റമില്ല
X

സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷക്ക് മാറ്റമുണ്ടാകില്ല. ജൂൺ 22 ന് തന്നെ പരീക്ഷകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾക്ക് നെഗറ്റീവായ ശേഷം പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്ലസ് ടു പ്രാക്ടികൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് നേരത്തെ വിദ്യാർഥികളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ നടത്താൻ സ്‌കൂളുകൾക്ക് നിർദേശം നൽകി.

കമ്പ്യൂട്ടർ സയൻസിന് രണ്ടു മണിക്കൂറാണ് പരീക്ഷ അതിൽ രണ്ടു ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താൽ മതി. ഫിസിക്‌സിനും രണ്ടു മണിക്കൂറിൽ ഒരു പരീക്ഷണം ചെയ്താൽ മതി.

കെമിസ്ട്രിക്ക് ഒന്നര മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. മാത്തമാറ്റിക്സിൽ 2 പ്രാക്ടിക്കൽ വേണ്ട. ഒറ്റ പ്രാക്ടിക്കൽ മതിയെന്നും നിർദേശമുണ്ട്. ബോട്ടണി പ്രാക്ടികൽ പരീക്ഷയിൽ മൈക്രോസ്‌കോപ്പ് ഒഴിവാക്കി സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം എഴുതാൻ ഉള്ള രീതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒരു ബാച്ചിൽ 15 പേര് എന്ന നിലയിൽ 3 ബാച്ചുകളായി പരീക്ഷ നടത്തുക. ജൂണ് 21 വരെ വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷകൾക്ക് പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. സാഹചര്യം അനുസരിച്ചു സ്‌കൂളുകൾക്ക് ക്രമീകരം ഏർപ്പെടുത്താൻ അനുവാദമുണ്ട്. കോവിഡ് നിരക്ക കുറഞ്ഞത് കണക്കിലെടുത്താണ് തീരുമാനം.

TAGS :

Next Story