Quantcast

വനിതാ സംവരണ ബില്ലിലെ ഒ.ബി.സി ഉപസംവരണത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല: ജോൺ ബ്രിട്ടാസ് എം.പി

മറ്റു വിഷയങ്ങൾ കൂട്ടിക്കുഴച്ചാൽ ബില്ലിന്റെ നടപടിക്രമങ്ങൾ വൈകിപ്പിക്കുമെന്ന് ജോൺ ബ്രിട്ടാസ് മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    21 Sept 2023 12:55 PM IST

No comment on OBC sub-reservation in womens reservation bill: John Brittas MP,OBC sub-reservation in womens reservation bill,womens reservation bill,വനിതാ സംവരണ ബില്ല്, ഒ.ബി.സി ഉപസംവരണത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല, ജോൺ ബ്രിട്ടാസ് എം.പി,
X

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിലെ ഒ.ബി.സി ഉപസംവരണത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് സി.പിഎം. ജാതി സെൻസസ് നടത്തി സ്ഥിതി മനസിലാക്കണമെന്നും മറ്റു വിഷയങ്ങൾ കൂട്ടിക്കുഴച്ചാൽ ബില്ലിന്റെ നടപടിക്രമങ്ങൾ വൈകിപ്പിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം.പി മീഡിയവണിനോട് പറഞ്ഞു.

ആത്മാർഥത ഉണ്ടെങ്കിൽ വനിതാ ബില്ല് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ഈ ബില്ലിനോട് ഒരിക്കലും ആത്മാർഥത കാണിക്കാത്തവരാണ് ബി.ജെ.പിയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ബില്ലിന് മറ്റ് പേരുകൾ നൽകുന്നത് ജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടിയാണ്. ഇൻഡ്യ മുന്നണിയിൽ ഒരു ഭിന്നതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story