'ഹിന്ദു മഹാസഭയെന്ന് പറയുന്ന സഭയേതാണെന്ന് ഞങ്ങൾക്കറിയില്ല, അവരുമായി യാതൊരു ബന്ധവുമില്ല'; എം.വി ഗോവിന്ദൻ
'നയവും നിലപാടും മാറ്റിയാൽ എല്ലാവരുമായും സഹകരിക്കും'

മലപ്പുറം: ഹിന്ദു മഹാസഭയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'ഹിന്ദു മഹാസഭയെന്ന് പറയുന്ന സഭയേതാണെന്ന് ഞങ്ങൾക്കറിയി.ല്ല തെരഞ്ഞെടുപ്പ് ഓഫീസിൽ പലരും വന്നു പോകും.ചിത്രങ്ങൾ പുറത്തുവന്നത് കൊണ്ട് കാര്യമില്ല. അവരുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. നയവും നിലപാടും മാറ്റിയാൽ എല്ലാവരുമായും സഹകരിക്കും'. ആര്‍എസ്‍എസ് ഇങ്ങോട്ട് വരാൻ ഇപ്പോൾ ഒരു സാധ്യതയും ഇല്ല. നയവും നിലപാടും മാറ്റിയാൽ ആർക്കും വരാമെന്നും ഗോവിന്ദൻ പറഞ്ഞു.
ആശമാരുടെ സമരം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ളതാണ്. രാഷ്ട്രീയം കളിക്കാനാണ് ആശമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആശമാരുടെ മുദ്രാവാക്യം ശരിയാണ്, അതിനെ എതിർക്കുന്നില്ല.പക്ഷേ കേരളത്തിനെതിരെയല്ല, ബിജെപിക്കെതിരെയാണ് അവർ പറയേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.
Next Story
Adjust Story Font
16