Quantcast

കോവിഡ്; ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഒന്നാം വർഷ ഹയർ സെക്കൻഡറി- വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.

MediaOne Logo

Web Desk

  • Updated:

    2021-09-02 13:05:06.0

Published:

2 Sep 2021 1:02 PM GMT

കോവിഡ്; ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
X

2020- 21 അധ്യയനവർഷത്തില്‍ പ്ലസ് ടു വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഈ അധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനോ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

അതേസമയം, ഒന്നാം വർഷ ഹയർ സെക്കൻഡറി- വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ എട്ടിന് വൈകുന്നേരം അ‍ഞ്ചുമണി വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതുപ്രകാരം ട്രയൽ അലോട്ട്മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23നായിരിക്കും. മുഖ്യ അലോട്ട്മെന്റ് ഒക്ടോബർ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

TAGS :

Next Story