Quantcast

'ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ല'; ഹൈക്കോടതി

സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

MediaOne Logo

ijas

  • Updated:

    2022-11-01 09:31:00.0

Published:

1 Nov 2022 8:30 AM GMT

ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ല; ഹൈക്കോടതി
X

കൊച്ചി: ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ലെന്ന് ഹൈക്കോടതി. വ്യക്തിപരമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നത്. ആരെങ്കിലും ബോധപൂർവം നിയമം ലംഘിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടത്. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ വ്യക്തമാക്കി. ഇക്കാര്യം ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

അതിനിടെ കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നോമിനേഷൻ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചത്. സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടതായും ഗവർണർ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങളാണ് ചാന്‍സലറുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

TAGS :

Next Story