Quantcast

വിമർശനങ്ങളെ ​ഗൗരവത്തിലെടുക്കേണ്ടതില്ല;സുധാകരനെ അവ​ഗണിക്കാൻ സിപിഎം

ചർച്ച ചെയ്ത് അനാവശ്യമായി വിഷയം വഷളാക്കേണ്ടതില്ലെന്നാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2025-10-16 07:14:01.0

Published:

16 Oct 2025 11:54 AM IST

വിമർശനങ്ങളെ ​ഗൗരവത്തിലെടുക്കേണ്ടതില്ല;സുധാകരനെ അവ​ഗണിക്കാൻ സിപിഎം
X

ജി. സുധാകരൻ Photo: MediaOne 

ആലപ്പുഴ: ജി.സുധാകരന്റെ വിമർശനങ്ങളെ അവഗണിക്കാൻ ഒരുങ്ങി സിപിഎം. സുധാകരന്റെ വിമർശനങ്ങളെ ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ചർച്ചചെയ്ത് വിഷയം അനാവശ്യമായി വഷളാക്കേണ്ടതില്ലെന്നും സിപിഎം നേതൃത്വം തീരുമാനിച്ചു.

മുതിർന്ന നേതാക്കന്മാരിൽ പെട്ട ബ്രാഞ്ച് അം​ഗമാണെങ്കിലും സുധാകരന്റെ പരാമർശനങ്ങളെ ​ഗൗരവത്തിലെടുത്ത് അനാവശ്യമായ വിവാദങ്ങൾക്ക് വെടിമരുന്ന് ഇട്ടുനൽകേണ്ടതില്ലെന്നതാണ് മുതിർന്ന നേതാക്കളുടെ നിലപാട്. സുധാകരനെ ഉപയോ​ഗപ്പെടുത്തി ചില മാധ്യമസ്ഥാപനങ്ങൾ ഉദ്ദേശിക്കുന്ന അജണ്ടകൾക്ക് പിന്നിൽ ഓടാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് ചില നേതാക്കൾ പ്രതികരിച്ചു. നിലവിൽ പാർട്ടിയുടെ ഏറ്റവും അടിത്തട്ടിലുള്ള ബ്രാഞ്ച് അം​ഗമായ സുധാകരനെ ഇനിയും തരംതാഴ്ത്തുന്നതിലൂടെ ആലപ്പുഴയിൽ വിഭാ​ഗീയത കൂടുതൽ രൂക്ഷമാകുമെന്നാണ് പാർട്ടിയുടെ നിരീക്ഷണം.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലായി തന്റേതായ അഭിപ്രായം തുറന്നുപറഞ്ഞുകൊണ്ട് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ് ജി.സുധാകരൻ. പാർട്ടിയിലെ പൊളിറ്റിക്കൽ ക്രിമിനലുകൾക്കും ലഹരി മാഫിയക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു.

TAGS :

Next Story