'പാർട്ടിയിൽ നിന്ന് നേരിട്ടോ അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ല'; ശശി തരൂര്‍
പറയുന്നത് വിവാദമാകുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് നേരിട്ടോ അല്ലാതെയോ ആരും തന്നെ താക്കീത് ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. താൻ പാർട്ടിയുടെ വക്താവല്ല. വിദേശകാര്യങ്ങളെ കുറിച്ച് പറയുന്നത് വ്യക്തിപരമാണ്. തനിക്കറിവുള്ള കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പറയുന്നത് വിവാദമാകുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അന്നത്തെ വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങില്‍ താനും ഉണ്ടായിരുന്നു. മീറ്റിങ്ങില്‍ തന്നെക്കുറിച്ചോ ഈ വിഷയത്തെക്കുറിച്ചോ ആരും ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇന്നത്തെ മാധ്യമങ്ങളില്‍ തന്നെ താക്കീത് ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ കാണുന്നു. ഇത് എവിടെ നിന്നാണ് വന്നിരിക്കുന്നത് എനിക്കറിയില്ല. മാധ്യമങ്ങളുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ അത് പറയൂ. വാട്‌സ്ാപ്പ് ഫോര്‍വേഡിന്റെ അടിസ്ഥാനത്തിലാണോ മറുപടി വേണ്ടത്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് തന്നോട് ഒരുകാര്യവും നേരിട്ട് ചോദിച്ചിട്ടില്ല. പാര്‍ട്ടി ചോദിച്ചാല്‍ വ്യക്തത നല്‍കുമെന്നും തരൂര്‍ വ്യക്തമാക്കി.
'യുദ്ധത്തിന്‍റെ വിഷയത്തില്‍ ഒരൊറ്റ പാര്‍ട്ടിയേ ഞാന്‍ കണ്ടിട്ടുള്ളു. നമ്മള്‍ ഐക്യത്തോടെ സര്‍ക്കാരിനൊപ്പമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. അതിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് അറിവുള്ള വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു. ഞാന്‍ എപ്പോഴും പറയാറുണ്ട് ഞാന്‍ പാര്‍ട്ടി വക്താവല്ല. ഒരുവ്യക്തിയായിട്ടാണ് സംസാരിക്കുന്നതെന്ന്. ഭാരതീയനായിട്ടാണ് സംസാരിക്കുന്നതെന്ന്. വിദേശകാര്യങ്ങളെക്കുറിച്ച് കുറിച്ച് അറിയുമെന്നതിനാലാണ് ചിലര്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്‍റെ അഭിപ്രായത്തിന് പ്രസക്തിയില്ലെങ്കില്‍ ആരും ചോദിക്കില്ലല്ലോ?.ചോദിച്ചപ്പോള്‍ എന്റെ അഭിപ്രായം പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടിയോ സര്‍ക്കാരിനുവേണ്ടിയോ അല്ല സംസാരിച്ചത്. എന്‍റെ അഭിപ്രായം ചോദിച്ചപ്പോള്‍ പറഞ്ഞു എന്നുമാത്രം..അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

