Quantcast

'ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല'; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി ജോസഫ്

ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല, ചിലർക്കെതിരെ മാത്രം നടപടിയെടുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ്

MediaOne Logo

Web Desk

  • Updated:

    2021-09-03 06:23:17.0

Published:

3 Sept 2021 11:52 AM IST

ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി ജോസഫ്
X

രമേശ് ചെന്നിത്തലയുടെ വിമർശനം ഏറ്റുപിടിച്ച് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും ചിലർക്കെതിരെ മാത്രം നടപടിയെടുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ് പറഞ്ഞു.

ചെന്നിത്തല പിണറായിയെ മുൾമുനയിൽ നിർത്തിയ നേതാവ്. എന്നാല്‍, മെയ് രണ്ടിനു ശേഷം ചെന്നിത്തല മോശക്കാരനായി. മികച്ച പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയുടെ മുകളിൽ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കെട്ടിവെക്കാൻ ശ്രമിച്ചെന്നും കെ.സി.ജോസഫ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കോട്ടയം ഡി.സി.സി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തല തുറന്നടിച്ചത്.

തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

TAGS :

Next Story