Quantcast

നവകേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധം ഉണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നവകേരള സദസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി മൃദു സമീപനം സ്വീകരിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 Nov 2023 12:59 PM IST

No protest against Navakerala sadass in Malappuram says kunjalikkutty
X

മലപ്പുറം: നവകേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധമുണ്ടാകില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിഷേധത്തിന് യു.ഡി.എഫ് തീരുമാനിച്ചിട്ടില്ല. നവകേരള സദസിൽ സ്വീകരിക്കുന്ന പരാതികൾക്ക് എന്ത് സംഭവിക്കുമെന്ന് നോക്കും. നവകേരള സദസിന് ശേഷം യു.ഡി.എഫിന്റെ പരിപാടി വരുന്നുണ്ട്. പിന്നെ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇന്ന് രാവിലെ മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി മൃദുസമീപനം സ്വീകരിച്ചിരിക്കുന്നത്. അതേസമയം നവകേരള സദസിന് സ്‌കൂളിൽനിന്ന് കുട്ടികളെ കൊണ്ടുപോകുന്നത് ശരിയായ രീതിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story