കൊച്ചിയില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല
മൂന്നാഴ്ച മുന്‍പാണ് തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് കാലപ്പഴത്താല്‍ തകര്‍ന്ന് വീണത്

കൊച്ചി: കൊച്ചിയിൽ ഇന്ന് കുടിവെള്ളം മുടങ്ങില്ല.തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മാറ്റിവെച്ചു. മൂന്നുദിവസം കുടിവെള്ളം മുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൂന്നാഴ്ച മുന്‍പാണ് തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് കാലപ്പഴത്താല്‍ തകര്‍ന്ന് വീണത്.1.35 കോടി ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നത്. 1.5 കോടി ലിറ്റർ വെള്ളമുണ്ടായിരുന്നു. ടാങ്കിന് 40 വർഷം പഴക്കമുണ്ട്. ടാങ്ക് തകർന്ന് സമീപത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ വ്യാഴാഴ്ച രാത്രി 10 മണി വരെ കുടിവെള്ളം മുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൊച്ചി കോർപ്പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും. എന്നാല്‍ ഈ അറ്റകുറ്റപണി മാറ്റിവെച്ചിരിക്കുകയാണെന്നാണ് പുതിയ അറിയിപ്പ്.
Next Story
Adjust Story Font
16

