പൂഴിത്തോട്-പടിഞ്ഞാറെത്തറ ബദൽ പാത; ഏകോപനത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കും
ബദൽ റോഡ് വൈകുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി

കോഴിക്കോട്: പൂഴിത്തോട്-പടിഞ്ഞാറെത്തറ ചുരം ബദൽ റോഡ് നിർമാണ ഏകോപനത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒക്ടോബർ 25നകം പ്രാഥമിക ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ബദൽ റോഡ് വൈകുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി. പൊതുമരാമത്ത് വകുപ്പിലെ ഏകോപനത്തിനായി ഹാഷിം ബി.കെ യെയും മറ്റു വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി ഷിബു ഐഎഎസിനെയും ചുമതലപ്പെടുത്തി.
മലതുരക്കാതെയും ആയിരക്കണക്കിന് കോടികൾ പൊടിക്കാതെയും യാഥാർഥ്യമാക്കാവുമ്മ ചുരമില്ലാ പാത 70% പൂർത്തീകരിച്ച ശേഷമാണ് ഉപേക്ഷിക്കപ്പെട്ടത്. സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം തന്നെയാണ് പ്രധാനമായും കാരണമായി ആരോപിക്കപ്പെട്ടിരുന്നത്.
Adjust Story Font
16

