ഫിലിം ചേംബർ തെരഞ്ഞെടുപ്പ്: സജി നന്ത്യാട്ടിന്റെയും സാന്ദ്ര തോമസിന്റെയും നാമനിർദേശ പത്രിക സ്വീകരിച്ചു
എതിരില്ലാത്തതിനാൽ സോണി തോമസ് ജനറൽ സെക്രട്ടറിയാകും

എറണാകുളം: ഫിലിം ചേമ്പർ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സജി നന്ത്യാട്ടിൻ്റെയും സെക്രട്ടറി സ്ഥാനത്തേക്കുള്ള സാന്ദ്ര തോമസിന്റെയും നാമനിർദേശ പത്രിക സ്വീകരിച്ചു. എതിരില്ലാത്തതിനാൽ സോണി തോമസ് ജനറൽ സെക്രട്ടറിയാകും. തന്നെ മത്സരിപ്പിക്കാതിരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നും ആ നാടകം ചില്ലു കൊട്ടാരം പോലെ തകർന്നടിഞ്ഞന്നും സജി നന്ത്യാട്ട് പറഞ്ഞു. തൻ്റെ പോരാട്ടം സിനിമക്ക് വേണ്ടിയെന്ന് സാന്ദ്രാ തോമസും പ്രതികരിച്ചു.
അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും പകുതി നീതി കിട്ടിയെന്നും ഇനിയൊരു ജനാധിപത്യ രീതിയിലുള്ള മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാന്ദ്ര തോമസ് പറഞ്ഞു. എവിടെ നിന്നായാലും സിനിമക്കും സിനിമ ഇൻഡസ്ട്രിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

