Quantcast

നൂഹിലേത് ഭരണകൂട പിന്തുണയോടെ നടന്ന വംശഹത്യ: വസ്തുതാന്വേഷണ റിപ്പോർട്ട്

"ക്യാമ്പയിൻ എഗെയ്ൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ" (CASR) എന്ന പേരിലുള്ള വസ്തുതാന്വേഷണ സംഘമാണ് അക്രമവുമായി ബന്ധപ്പെട്ട് കലാപ ബാധിത പ്രദേശങ്ങളിൽ സമഗ്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-10-28 16:32:56.0

Published:

28 Oct 2023 9:48 PM IST

Nooh violence investigative report is out
X

കണ്ണൂർ: ഹരിയാനയിലെ നൂഹിൽ നടന്നത് ഭരണകൂടവും ഹിന്ദുത്വ തീവ്രവാദികളും ചേർന്നു നടത്തിയ വംശഹത്യയാണെന്ന് സി.എ.എസ്.ആറിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്. പി.ടി.ഐ അടക്കമുള്ള ഏജൻസികളും ചില മാധ്യമങ്ങളും നൂഹിലെ മുസ്‌ലിംകളാണ് അക്രമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എന്ന് റിപ്പോർട്ട് ചെയ്യുകയും സംഘ്പരിവാർ നേതൃത്വത്തിൽ വ്യാപക നുണപ്രചരണം നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് നേർവിപരീതമായാണ് വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

"ക്യാമ്പയിൻ എഗെയ്ൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ" (CASR) എന്ന പേരിലുള്ള വസ്തുതാന്വേഷണ സംഘമാണ് ഹരിയാനയിലെ നൂഹ് ജില്ലയിലെ മുസ്‌ലിംകൾക്കെതിരായ വംശീയ അക്രമണവുമായി ബന്ധപ്പെട്ട് കലാപ ബാധിത പ്രദേശങ്ങളിൽ സമഗ്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഡോ. ജെന്നി റൊവീന, അഡ്വ. വികാസ് അത്രി, മാധ്യമ പ്രവർത്തകൻ ഉദയ് ഛെ, കർഷക നേതാവ് കുൽദീപ് പൂന്യ, ഡൽഹി യൂനിവേഴ്സിറ്റി നേതാക്കളായ നവാർ ഇലാഫ്, സയ്യിദ് ഖുതുബ് തുടങ്ങി 12 അംഗ സംഘത്തിന്റേതായിരുന്നു പഠനം

'നൂഹ് വംശഹത്യ : ഹിന്ദുത്വ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന ശ്രമങ്ങൾ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ മലയാളം പതിപ്പ് പ്രകാശനം ചെയ്തു. ഹിന്ദുത്വയും ഹരിയാന ഭരണകൂടവും മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മുസ്‌ലിം വംശഹത്യ പദ്ധതിയായിരുന്നു 'നൂഹ് വംശഹത്യ' എന്ന് പ്രകാശനം നിർവ്വഹിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ മീർ ഫൈസൽ പറഞ്ഞു.

വംശഹത്യക്ക് ഇരകളായ മുസ്ലിം വിഭാഗത്തെ പ്രതിചേർത്ത് അവരുടെ നിരവധി കച്ചവട സ്ഥാപനങ്ങളും വീടുകളും ബുൾഡോസ് ചെയ്യുകയായിരുന്നു ഭരണകൂടമെന്നും അതിനു പുറമെ നൂറു കണക്കിന് യുവാക്കളെ കാണാതാക്കപ്പെടുകയും,നിരവധി പേർ അന്യായമായി തടങ്കലിലാക്കപ്പെടുകയും , സ്ത്രീകളെ ഉൾപ്പടെ ക്രൂരമായ പോലീസ് അതിക്രമത്തിനിരയാവുകയും ചെയ്തതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ വംശഹത്യക്ക് പിന്നിലുള്ള ഹിന്ദുത്വ നേതാക്കൾക്കെതിരെയും പോലീസുകാർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും വംശഹത്യക്ക് ഇരകളാക്കപ്പെട്ടവരുടെ ബുൾഡോസിങ് ചെയ്യപ്പെട്ട കെട്ടിടങ്ങൾ പുനർനിർമിച്ച് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മീർ ഫൈസൽ ആവശ്യപ്പെട്ടു.

സംഗമത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് നുജൈം പി.കെ, മക്തൂബ് മീഡിയ എഡിറ്റർ അസ്ലഹ് വടകര, CASR പ്രതിനിധി സയ്യിദ് ഖുതുബ് തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സൽമനുൽ ഫാരിസി സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം സമാപനവും നിർവഹിച്ചു.

TAGS :

Next Story