Quantcast

'പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല'; തടയുമെന്ന് യുവമോർച്ച

'ക്രമസമാധാനം തകർന്നാൽ ഉത്തരവാദിത്തം സർക്കാറിന്'

MediaOne Logo

Web Desk

  • Published:

    24 Jan 2023 7:03 AM GMT

yuva morcha,bbc documentary, bbc documentary,documentary,bbc documentary on modi,bbc documentary on pm modi
X

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച. 'പ്രധാനമന്ത്രിയെ അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല. കാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച എതിർക്കും'. ക്രമസമാധാനം തകർന്നാൽ ഉത്തരവാദിത്തം സർക്കാരിനെന്നും യുവമോർച്ച പറഞ്ഞു.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി സംസ്ഥാനത്ത് ഉടനീളം പ്രദർശിപ്പിക്കുമെന്ന് യുവജന വിദ്യാർഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും ഫ്രട്ടേണിറ്റിയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

'നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകുകയില്ല നാം' എന്ന് പ്രഖ്യാപിച്ചാണ് ഡിവൈഎഫ്‌ഐ ഡോക്യുമെന്ററി പ്രദർശനം നടത്തുക. 'വംശഹത്യയുടെ ഓർമകളെ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാൻ കഴിയില്ലെന്ന്' ഓർമിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് പ്രദർശനം സംഘടിപ്പിക്കുക. കാമ്പസുകളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്.

രാജ്യദ്യോഹമാണ് ഡോക്യുമെന്ററി പ്രദർശനമെന്ന് കുറ്റപ്പെടുത്തി കേന്ദ്ര സഹമമന്ത്രി വി.മുരളീധീരൻ രംഗത്ത് വന്നു. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രദർശനത്തിന് സംരക്ഷണം നൽകനാണ് സിപിഎം തീരുമാനം.

TAGS :

Next Story