Quantcast

എഴുത്തുകാർക്കെതിരെ നിലപാട് എടുത്താൽ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയാൻ മടിക്കില്ലെന്ന് കെ.സച്ചിദാനന്ദൻ

'ഇടതുപക്ഷത്തെ വിമർശിക്കേണ്ടി വന്നപ്പോഴെല്ലാം അത് ചെയ്തിട്ടുണ്ട്'

MediaOne Logo

Web Desk

  • Published:

    26 Jun 2022 1:47 PM IST

എഴുത്തുകാർക്കെതിരെ നിലപാട് എടുത്താൽ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയാൻ മടിക്കില്ലെന്ന് കെ.സച്ചിദാനന്ദൻ
X

കോഴിക്കോട്: എഴുത്തുകാരുടെ കാര്യങ്ങളിൽ യോജിക്കാൻ കഴിയാത്ത നിലപാട് സർക്കാരിൽ നിന്ന് ഉണ്ടായാൽ കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയാൻ മടിയില്ലെന്ന് കെ.സച്ചിദാനന്ദൻ.

ഇടതുപക്ഷത്തെ വിമർശിക്കേണ്ടി വന്നപ്പോഴെല്ലാം അത് ചെയ്തിട്ടുണ്ട്. തന്റെ നിലപാടുകൾ അറിയാമല്ലോ എന്ന് ഈ സ്ഥാനം ഏറ്റെടുക്കണമെന്ന് പറഞ്ഞവരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മീഡിയവൺ എഡിറ്റോറിയൽ അഭിമുഖത്തിൽ പറഞ്ഞു.

'വേണമെങ്കിൽ എനിക്ക് വിപ്ലവകാരിയാണെന്ന് നടിക്കാം ഞാനത് ചെയ്യുന്നില്ല. എന്തെങ്കിലുമൊക്കെ പുതിയതായിട്ട് ചെയ്യാൻ കഴിഞ്ഞാൽ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയോടുകൂടിയാണ് ഇത്തരം സ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ഇതുവരെയും സർക്കാറിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

TAGS :

Next Story