Quantcast

പിഴയടച്ചില്ലെങ്കിൽ പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല; കടുപ്പിച്ച് ഗതാഗത വകുപ്പ്

എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    6 Nov 2023 4:07 PM GMT

Opposition accuses Chief Ministers son in AI camera contract
X

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ ഒന്നു മുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും 2,103,801 ചലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.

TAGS :

Next Story