Quantcast

തിരുവനന്തപുരം കലക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചു; ജോയിൻറ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്

നാളെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ജോയിൻറ് കൗൺസിൽ

MediaOne Logo

Web Desk

  • Updated:

    2024-05-12 08:03:50.0

Published:

12 May 2024 11:57 AM IST

Thiruvananthapuram,District Collector Geromic George,joint council,തിരുവനന്തപുരം,ജില്ലാകലക്ടര്‍,ചാനല്‍ചര്‍ച്ചയില്‍ കലക്ടര്‍ക്ക് വിമര്‍ശനം,ജെറോമിക് ജോർജ്,
X

തിരുവനന്തപുരം കലക്‌ടര്‍ ജെറോമിക് ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് ജോയിന്‍റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്. ജോയിന്റ്കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് നാളെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് ജോയിൻറ് കൗൺസിൽ തീരുമാനം.

കുഴിനഖ ചികിത്സക്കായി തിരുവനന്തപുരം ജില്ല ജനറൽ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കലക്ടർ ജെറോമിക് ജോർജ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ കെ.ജി.എം.ഒ അടക്കം രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ നടന്നത്തിയ ചാനൽ ചർച്ചയിലാണ് ജയചന്ദ്രൻ കല്ലിങ്കൽ കലക്ടറെ വിമർശിച്ചത്. ഒരു തഹസിൽദാർക്ക് അവധി നിഷേധിച്ചതടക്കമുള്ള ആരോപണവും ജയചന്ദ്രൻ ചാനൽ ചർച്ചയിൽ ഉന്നയിച്ചിരുന്നു.

തനിക്കെതിരായ നടപടി വൈകാരികമായ പ്രതികരണമാണെന്ന് ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തയിട്ടില്ല. സർവീസ് സംഘടന നേതാവ് എന്ന നിലയിൽ തന്റെ കർത്തവ്യം നിറവേറ്റുകയായിരുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു.


TAGS :

Next Story