Quantcast

തമിഴ്നാട് സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളികൾ ആറന്മുളയിൽ അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിലാണ് പ്രതികൾ പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    17 Sept 2023 1:53 PM IST

Notorious criminals from Tamil Nadu arrested in Aranmula
X

പത്തനംതിട്ട: തമിഴ്നാട് സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളികൾ ആറന്മുളയിൽ പിടിയിലായി. തിരുനെൽവേലി സ്വദേശികളായ മാടസ്വാമി (27), സഹോദരൻ സുഭാഷ് (25) എന്നിവരാണ് അറസ്റ്റിലായത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിലാണ് പ്രതികൾ പിടിയിലായത്. മൂന്ന് കൊലപാതക കേസുകൾ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി.

മൂന്നു കൊലപാതകക്കേസുകൾ ഉൾപ്പെടെ 11 കേസുകളിലെ പ്രതിയാണ് സുഭാഷ്.

TAGS :

Next Story