നവംബർ ഒന്നിലെ നിയമസഭാ സമ്മേളനം; എതിർപ്പുമായി പ്രതിപക്ഷം
പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയില്ലെന്ന് വി.ഡി സതീശൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ പറയുന്നു

Photo|Special Arrangement
തിരുവനന്തപുരം: നവംബർ ഒന്നിന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നതിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയില്ലെന്ന് വി.ഡി സതീശൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ പറയുന്നു. പൊതു അവധി ദിവസം സഭ ചേരുന്നതിന് സഭയുടെ പ്രത്യേക അനുമതി വേണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കാരണം വിശദീകരിക്കാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനം കാബിനറ്റ് എടുത്തിരിക്കുന്നത്. നിയമസഭയുടെ ചട്ടം 13/2 പ്രകാരം അവധി ദിനങ്ങളിൽ സഭ ചേരുന്നതിന് നിയമസഭ തന്നെ തീരുമാനിക്കേണ്ടതുണ്ട്. നവംബർ ഒന്നിന് സഭ ചേരാനുള്ള തീരുമാനമുണ്ടായിരുന്നെങ്കിൽ ഒക്ടോബറിൽ സഭ നടന്നപ്പോൾ പ്രമേയം കൊണ്ടുവരാമായിരുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16

