'ശബരിമല മുണ്ടിനെക്കുറിച്ചുള്ള നിയമസഭാ പരാമർശം'; മുൻ എംഎൽഎ കണ്ണനെ വിളിച്ച അനുഭവം പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടി
'ദി കൊച്ചി പോസ്റ്റിൽ' 2020 ജൂൺ ഏഴിന് 'മലപ്പുറം എന്തുകൊണ്ട് ഇപ്പോഴും ഒരു ലക്ഷ്യമായി തുടരുന്നു?' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ചെക്കുട്ടി അനുഭവം പങ്കുവെക്കുന്നത്.

കോഴിക്കോട്: ശബരിമല മുണ്ടിനെക്കുറിച്ചുള്ള സിപിഎം മുൻ എംഎൽഎ കണ്ണന്റെ നിയമസഭാ പരാമർശത്തിൽ അദ്ദേഹത്തെ വിളിച്ച് അന്വേഷിച്ച അനുഭവം പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകനായ എൻ.പി ചെക്കുട്ടി. 'ദി കൊച്ചി പോസ്റ്റിൽ' 2020 ജൂൺ ഏഴിന് 'മലപ്പുറം എന്തുകൊണ്ട് ഇപ്പോഴും ഒരു ലക്ഷ്യമായി തുടരുന്നു?' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ചെക്കുട്ടി അനുഭവം പങ്കുവച്ചത്.
ചെക്കുട്ടി എഴുതിയത്...
''ഒരിക്കൽ സിപിഎം നിയമസഭാംഗമായ എൻ.കണ്ണൻ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന കറുത്ത മുണ്ടുകൾ വിൽക്കാൻ വിസമ്മതിക്കുന്നതായി സഭയിൽ പറഞ്ഞു. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കണ്ണനെ വിളിച്ചപ്പോൾ ഇത് സംബന്ധിച്ച് തനിക്ക് നേരിട്ടുള്ള വിവരമില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ഇത് സഭയിൽ പറഞ്ഞത് എന്നുമായിരുന്നു മറുപടി. ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി...എന്തുകൊണ്ടാണ് ഇത്തരം വിഷലിപ്തമായ സൂചനകൾ കൊണ്ട് മലപ്പുറത്തെ ഒറ്റപ്പെടുത്തുന്നതെന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് മതേതരരും ശാന്തരുമായ ആളുകൾ പോലും ഇതിന് ഇരയാകുന്നത്? ലളിതമായി പറഞ്ഞാൽ, നമ്മുടെ പൊതുജീവിതത്തിൽ വളരെക്കാലമായി നിലനിൽക്കുന്ന ഇസ്‍ലാമോഫോബിയയുടെ ആഴത്തിലുള്ള സ്വാധീനത്തിന്‍റെ ഫലമാണിത്.
Adjust Story Font
16

