'സാമുദായിക ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം': ചർച്ചയെ സ്വാഗതം ചെയ്ത് എൻഎസ്എസ് നേതൃത്വം
രാഷ്ട്രീയ നേതാവായല്ല സാമുദായിക നേതാവായാണ് തുഷാറിനെ കാണുന്നതെന്ന് സുകുമാരൻ നായർ

കോട്ടയം: എസ്എൻഡിപിയുമായുള്ള ചർച്ചയെ സ്വാഗതം ചെയ്ത് എൻഎസ്എസ് നേതൃത്വം. ചർച്ചയ്ക്കായി എസ്എൻഡിപി വരട്ടെയെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഡയക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും. ഐക്യത്തെ സ്വാഗതം ചെയ്യുന്നു. എൻഎസ്എസിൻ്റെ അടിസ്ഥാന മൂല്യങ്ങൾ ബലി കല്പ്പിക്കാതെയുള്ള ഐക്യം. രാഷ്ട്രീയ നേതാവായല്ല സാമുദായിക നേതാവായാണ് തുഷാറിനെ കാണുന്നത്. ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം. ഹിന്ദുക്കളുടെ യോജിപ്പില്ലായ്മ വെല്ലുവിളി. സമുദായങ്ങളെ തമ്മിൽ തല്ലിക്കാൻ തങ്ങളില്ല. ചർച്ചകളിൽ സതീശിൻ്റെ പേര് എടുത്ത് വെയ്ക്കേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ.
ചർച്ചയിൽ തുറന്ന സമീപനം ആയിരിക്കും. എൻഎസ്എസ്മായി ഇനി പ്രശ്നം ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യം. ശബരിമല വിഷയം ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ ചർച്ചയായും. ഭരണ തുടർച്ചയുടെ കാര്യം പറയാൻ താനാളല്ല. ഇടത് വന്നാലും വലത് വന്നാലും തങ്ങളുടെ കാര്യം പറയാൻ തങ്ങൾക്ക് അറിയാം. കടകംപള്ളിയല്ല ആരായാലും തെറ്റ് ചെയ്താൽ നടപടി വേണം. തദേശ തിരഞ്ഞെടുപ്പ് വിജയം ഒന്നും ഒരു രാഷ്ട്രീയം അല്ല. ഒരു ചെറിയ ഏരിയയിൽ നടക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞു വെള്ളം ഒരുപാട് ഒഴുകി പോയെന്നും സുകുമാരൻ നായർ.
Adjust Story Font
16

