Quantcast

നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ്; അഞ്ജലി റീമ ദേവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികള്‍

MediaOne Logo

Web Desk

  • Updated:

    2022-03-16 10:36:32.0

Published:

16 March 2022 10:32 AM GMT

നമ്പര്‍ 18  ഹോട്ടല്‍ പോക്സോ കേസ്; അഞ്ജലി റീമ ദേവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
X

കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസിലെ പ്രതിയായ അഞ്ജലി റീമ ദേവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.കൊച്ചി കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ . കേസിൽ അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സത്യം തെളിയുമെന്ന്അഞ്ജലി പ്രതികരിച്ചു. കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി. കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു.

കേസിലെ ഒന്നാം പ്രതിയായ റോയ് വയലാറ്റ് കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു

ഹോട്ടലുടമ റോയ് വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികള്‍. കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് പരാതിയുമായി രംഗത്തുവന്നത്.2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്. രാത്രി 10ന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റീമാദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ചിത്രം പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.


TAGS :

Next Story