Quantcast

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; മൂവാറ്റുപുഴ ഹോളി മാഗി ചർച്ച് അങ്കണത്തില്‍ വിശ്വാസികളുടെ പ്രതിഷേധം

കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് വിശ്വാസികളുടെ പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    28 July 2025 6:01 PM IST

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; മൂവാറ്റുപുഴ ഹോളി മാഗി ചർച്ച് അങ്കണത്തില്‍ വിശ്വാസികളുടെ പ്രതിഷേധം
X

മുവാറ്റുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവംത്തിൽ മൂവാറ്റുപുഴ ഹോളി മാഗി ചർച്ച് അങ്കണത്തില്‍ വിശ്വാസികളുടെ പ്രതിഷേധം. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വലിയ പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. മനുഷ്യക്കടത്ത് ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകരുടെ ഒത്താശയോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത്‌ ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാർഹവും വേദനാജനകവുമാണെന്ന് സിബിസിഐ പ്രസിഡണ്ടും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ നടപടി പ്രകൃതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സിസ്റ്റർ വന്ദന ഫ്രാൻസിനും സിസ്റ്റർ പ്രീതി മേരിയ്ക്കും ഉണ്ടായിട്ടുള്ള അനുഭവമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ പ്രസ്‌താവനയിൽ അറിയിച്ചു. ഈ ദൗർഭാഗ്യകരമായ സംഭവം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കും മിഷനറിമാർക്കും നേരെയുള്ള വർധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിൻ്റെ ഭാഗമാണ്. തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ല, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണ്. കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണെന്നും കമ്മീഷൻ വ്യക്തമാക്കി.

TAGS :

Next Story