Quantcast

കോട്ടയത്ത് നഴ്‌സിനെ രോഗി മർദിച്ചു; കൈയിന് പൊട്ടൽ

രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം

MediaOne Logo

Web Desk

  • Updated:

    2023-05-10 13:52:39.0

Published:

10 May 2023 7:15 PM IST

Nurse assaulted by patient in Kottayam
X

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. താൽക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മർദനമേറ്റത്. ഇന്നലെ വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം. കെയൊടിഞ്ഞ നേഹ ചികിത്സയിലാണ്.

ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് കുത്തിവെപ്പ് നൽകുന്നതിന് വേണ്ടിയാണ് നേഹ രോഗിക്ക് അടുത്തെത്തിയത്. ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയാണ് നഴ്‌സിനെ മർദനത്തിരയാക്കിയത്. ഇയാൾ നേഹയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ് കൈക്ക് പൊട്ടലുണ്ടെന്ന് മനസ്സിലായത്. തുടർന്ന് നേഹ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. നേഹയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നഴ്‌സിനെ ആക്രമിച്ച രോഗിയെ ഡിസ്ചാർജ് ചെയ്ത ശേഷം പറഞ്ഞുവിടുകയായിരുന്നു.


TAGS :

Next Story