Quantcast

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്: കേസെടുത്ത ഉദ്യോഗസ്ഥർക്ക് ഹാജരാകാൻ നിർദേശം

എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    24 Feb 2025 10:37 AM IST

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്: കേസെടുത്ത ഉദ്യോഗസ്ഥർക്ക് ഹാജരാകാൻ നിർദേശം
X

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ കേസെടുത്ത രണ്ടു ഉദ്യോഗസ്ഥരോട് ഹാജരാകാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്‌, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരാണ് ഹാജരാകേണ്ടത്. ഈ മാസം അവസാനം ഹാജരാകാനാണ് നിർദ്ദേശം നൽകിയത്.

മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ നേരത്തെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. എംഎൽഎയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


TAGS :

Next Story