Quantcast

എസ്ഐആര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ബിഎൽഒയുടെ ചുമതലയുണ്ടാകില്ല

തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ ബിഎൽഒ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ മാറ്റണമെന്നും ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദേശം

MediaOne Logo

Web Desk

  • Updated:

    2025-11-05 04:47:32.0

Published:

5 Nov 2025 9:59 AM IST

എസ്ഐആര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ബിഎൽഒയുടെ ചുമതലയുണ്ടാകില്ല
X

രത്തൻ ഖേൽക്കർ Photo| MediaOne

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് എസ്ഐആറിന്‍റെ ഭാഗമായി ബിഎൽഒയുടെ ചുമതല നൽകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ ബിഎൽഒ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ മാറ്റണമെന്നും ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദേശം . കൃത്യസമയത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കണമെന്നും പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസപ്പെടുത്തരുതെന്നും ജില്ലാ കലക്ടർമാർക്ക് സിഇഒ നിർദേശം നൽകി.

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ ഇരട്ട വോട്ട് തടയാൻ സംവിധാനം കൊണ്ടു വരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മീഡിയവണിനോട് പറഞ്ഞു. എന്യുമറേഷൻ ഫോം അപ് ലോഡ് ചെയ്യുമ്പോൾ തന്നെ പരിശോധിക്കുന്നത് പരിഗണനയിലാണ്. അന്തിമ വോട്ടർപട്ടിക വരുമ്പോൾ ഇരട്ട വോട്ടുകൾ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. സർവകക്ഷി യോഗത്തിനുശേഷമാകും തുടർനടപടിയിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഭരണപക്ഷ, പ്രതിപക്ഷ കക്ഷികളുടെ നിലപാട്.



TAGS :

Next Story