പ്രദേശവാസികൾക്ക് ടോൾ പിരിവിൽ ഇളവ് നൽകുന്ന കാര്യം ഹൈവേ അതോറിറ്റിയുമായി സംസാരിക്കും; ഒളവണ്ണ ടോൾ പിരിവിനെതിരായ പ്രതിഷേധത്തിൽ ജില്ലാ കലക്ടർ
പാലാഴിയിൽ മണ്ണിടിഞ്ഞ ഭാഗം പഴയ പടിയാക്കുമെന്നും കലക്ടർ യോഗത്തിൽ വ്യക്തമാക്കി

കോഴിക്കോട്: ഒളവണ്ണയിലെ ടോള്‍ പിരിവിന് എതിരായ പ്രതിഷേധത്തില്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം പൂര്‍ത്തിയായി. പ്രദേശവാസികള്‍ക്ക് ടോള്‍ പിരിവില്‍ ഇളവ് നല്‍കുന്ന കാര്യം ഹൈവേ അതോറിറ്റിയുമായി സംസാരിക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.
സര്‍വീസ് റോഡുകള്‍ അടക്കമുള്ള അവശേഷിക്കുന്ന നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. പാലാഴിയില്‍ മണ്ണിടിഞ്ഞ ഭാഗം പഴയ പടിയാക്കുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തിലെ തീരുമാനങ്ങള്‍ വ്യക്തമായതോടെ ഒരാഴ്ചത്തേക്ക് സമരം നിര്‍ത്തുന്നെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു. ദേശീയപാത നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഒളവണ്ണയില്‍ ടോള്‍ പിരിച്ചുതുടങ്ങിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രധാനമായും ജനകീയസമരത്തിന് മുന്‍പിലുണ്ടായിരുന്നത്.
Adjust Story Font
16

