ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റു
മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാഥൂർ നേരത്തെ സിക്കിം ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ഔദ്യോഗികമായി ചുമതലയേറ്റു.
സംസ്ഥാള്ളനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെയു പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി വി .ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങും സദസ്സിലുണ്ടായിരുന്നു.
മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാഥൂർ നേരത്തെ സിക്കിം ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ഗവർണറായി ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്റെ ഉത്തരവാദിത്തമാണ് അദ്ദേഹം ഏറ്റെടുക്കുന്നത്.
കാലാവധി പൂർത്തിയാക്കിയ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറിന് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ ഗവർണർ ചുമതലയേറ്റത്. ലോക്ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പുതിയ ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
Adjust Story Font
16

