ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയിൽ
അമ്മ ജെസി മോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. പിതാവ് ജോസ്‌മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു

ആലപ്പുഴ: ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. അമ്മ ജെസി മോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. പിതാവ് ജോസ്‌മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
വീട്ടുകാർക്ക് മുന്നിൽവെച്ചാണ് മകൾ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നൽകിയിരുന്നു.
ചൊവ്വാഴ്ച രാത്രി വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെയാണ് ജാസ്മിനെ പിതാതവ് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. ബുധനാഴ്ച രാവിലെ മാത്രമാണ് മരണവിവരം പുറത്തുപറഞ്ഞത്. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
Next Story
Adjust Story Font
16

