Quantcast

തിരുവനന്തപുരത്ത് ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച സംഭവം: തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും

മേയർ ആര്യാ രാജേന്ദ്രനും സിപിഎം ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് ധാരണ

MediaOne Logo

Web Desk

  • Updated:

    2022-09-13 07:29:57.0

Published:

13 Sep 2022 7:23 AM GMT

തിരുവനന്തപുരത്ത് ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച സംഭവം: തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. മേയർ ആര്യാ രാജേന്ദ്രനും സിപിഎം ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് ധാരണ. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിൽ ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ശനിയാഴ്ച ജോലി ഷിഫ്റ്റ് കഴിഞ്ഞ് ഓണസദ്യകഴിക്കാൻ കഴിക്കാൻ പോയ ജീവനക്കാരോട് വീണ്ടും ജോലി ചെയ്യാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. ഓണസദ്യ കഴിക്കാതെ തൊഴിലാളികൾ മാലിന്യകൂമ്പാരത്തിലേക്ക് ഭക്ഷണം വലിച്ചെറിഞ്ഞത് ചർച്ചയയായി. ഒരു കാരണം കാണിക്കൽ പോലും നൽകാതെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടത് വ്യാപക വിമർശനത്തിനും ഇടയാക്കി. മേയറെ പിന്തുണക്കാൻ സിപിഎം നേതൃത്വം തയാറാകാതിരുന്നതും ഇടതുപക്ഷപ്രവർത്തകർ തൊഴിലാളികൾക്ക് ഒപ്പം നിന്നതും നടപടി പിൻവലിക്കാൻ കാരണമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മേയർ വ്യക്തമാക്കി.

TAGS :

Next Story