Quantcast

ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്‍; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍

ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും

MediaOne Logo

Web Desk

  • Updated:

    2022-09-07 01:16:19.0

Published:

7 Sep 2022 1:15 AM GMT

ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്‍; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍
X

തിരുവനന്തപുരം: ആഘോഷപൂർവം ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. നാടും നഗരവും അവസാനവട്ട ഒരുക്കങ്ങളിലാണ് . ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും . നാളെയാണ് തിരുവോണം .

ഓണവിശേഷമറിയാൻ കമ്പോളത്തിലെത്തിയപ്പോഴേ കാര്യം മനസിലായി. മലയാളിക്ക് എത്ര പ്രിയപ്പെട്ടതാണ് പൊന്നോണം. പുത്തൻ ഉടുപ്പും പത്തുകൂട്ടാൻ കറിക്കുള്ള പച്ചക്കറികളുമായി കേരളീയർ തയ്യാർ. കച്ചവടക്കാർക്കും ആശ്വാസം. ഉത്രാട പാച്ചിലിന്‍റെ പഴയ പെരുമയിലേക്ക് കേരളം തിരികെയെത്തുന്നു.



അതേസമയം സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്ന് പൂർത്തിയാകും . ഇതുവരെ 89% പേർക്ക് കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കഴിഞ്ഞ മാസം 23ാം തിയതിയാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇന്ന് കിറ്റ് വാങ്ങാൻ എത്തുന്ന എല്ലാവർക്കും കിറ്റ് നൽകാനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



TAGS :

Next Story