സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; വണ്ടൂർ സ്വദേശിനിക്ക് രോഗബാധ സ്ഥിരീകരിച്ചു
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്


X
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം വണ്ടൂർ സ്വദേശിയായ 56കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേർ മരിച്ചിരുന്നു. മൂന്ന് മാസം പ്രായമായ ആൺകുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്.
Next Story
Adjust Story Font
16
